കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടപ്പിച്ച കോഴിക്കോട് രാമനാട്ടുകര ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ന്നു. രാമനാട്ടുകാര മേല്‍പാലം ഇറങ്ങി വരുന്ന ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഏഴുപേര്‍ മരിച്ചതോടെയാണ് മന്ത്രി നേരിട്ടെത്തി കുഴിയടപ്പിച്ചത്.
കനത്ത മഴ തുടരുന്നതിനാല്‍ ബൈപാസില്‍ അപകട സാധ്യതയും കൂടി. വെള്ളം നിറഞ്ഞ കുഴിയില്‍ അകപ്പെടാതിരിക്കാന്‍ വാഹനം വെട്ടിച്ചെടുക്കുന്നതാണ് പ്രധാന അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
ആറുവരിയാക്കുന്ന ജോലികള്‍ വേഗത്തിലാക്കാന്‍ പുതിയതായി കരാറെടുത്ത കമ്പനിയുമായി ചര്‍ച്ച നടത്തുമെന്നു സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി വ്യക്തമാക്കിയിരുന്നു.
Discussion about this post