അഹമ്മദാബാദ്: ഗുജറാത്ത് മോഡലിനെ പരിഹസിക്കാൻ പ്രതിപക്ഷം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ചിത്രം പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. വൈദ്യുതി പോസ്റ്റുകൾക്ക് പകരം മരക്കമ്പിൽ ഇലക്ട്രിക് ലൈനുകൾ ബന്ധിപ്പിച്ചിരിക്കുന്ന ചിത്രമാണിത്.
കൊടുങ്കാറ്റ് വീശി രണ്ട് മാസം കഴിഞ്ഞിട്ടും ഗുജറാത്ത് സർക്കാർ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ നടപടി എടുത്തില്ല. ഒടുവിൽ നാട്ടുകാർ മരക്കമ്പ് വഴി സ്വയം വൈദ്യുതി വിതരണം നടത്തുകയായിരുന്നു എന്ന കുറിപ്പോടെ ആം ആദ്മി പാർട്ടി നേതാവ് മഹേഷ് സവാനിയാണ് ചിത്രം ആദ്യമായി സാമൂഹിക മാധ്യമത്തിൽ പങ്കു വെച്ചത്. തുടർന്ന് പ്രതിപക്ഷവും മോദി വിരുദ്ധരും ചിത്രം ഏറ്റെടുക്കുകയായിരുന്നു.
https://twitter.com/nanditathhakur/status/1416684592635936769?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1416684592635936769%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Ftimesofindia.indiatimes.com%2Ftimes-fact-check%2Fnews%2Ffake-alert-aap-leader-posts-image-from-pakistan-to-attack-gujarat-model-digital-india%2Farticleshow%2F84590896.cms
എന്നാൽ ചിത്രം വൈറലായതോടെ പലരും ഇതിനെതിരെ രംഗത്ത് വന്നു. തുടർന്ന് ദേശീയ മാധ്യമങ്ങൾ നടത്തിയ പരിശോധനയിൽ വസ്തുതകൾ വ്യക്തമാകുകയായിരുന്നു. ചിത്രം പാകിസ്ഥാനിലെ സിന്ധിൽ നിന്നുള്ളതാണെന്ന് ഗൂഗിൾ പരിശോധനയിൽ ബോദ്ധ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനിലെ ദയനീയമായ അടിസ്ഥാന സൗകര്യ സംവിധാനത്തിന്റെ പ്രതീകമാണ് ചിത്രം. ഇതോടെ പോസ്റ്റ് പ്രചരിപ്പിച്ച് ബിജെപി സർക്കാരിനെയും നരേന്ദ്ര മോദിയെയും പരിഹസിച്ചവർ ഒന്നാകെ ചിത്രം പ്രൊഫൈലുകളിൽ നിന്നും നീക്കം ചെയ്ത് തടിതപ്പി.
https://www.facebook.com/Peacefulsukkur/posts/1235334553592402
നിരവധി ആപ്, കോൺഗ്രസ്- ഇടത് പ്രവർത്തകർക്കൊപ്പം തീവ്ര സ്വഭാവമുള്ള സംഘടനകളിൽ പെട്ടവരും ഈ ചിത്രം വ്യാപകമായി പങ്ക് വെച്ചിരുന്നു.
Discussion about this post