ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്ത് മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ക്ഷേത്രത്തിലെ രത്നങ്ങള്‍ ഉള്‍പ്പെടെ അമൂല്യ സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതി ആവശ്യപ്പെടുകയാണെങ്കില് ആറു മാസത്തിനകം മ്യൂസിയത്തിനായുള്ള പദ്ധതി രേഖ സമര്‍പ്പിക്കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ഏപ്രിലില്‍ സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കണക്കുകള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു. മാനേജിങ് ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ ഓഡിറ്റ് നടത്താന്‍ അനുവദിക്കുന്നില്ലെന്ന് മുന്‍ സി.എ.ജി വിനോദ് റായി അറിയിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ ടി.എസ്. താക്കൂര്‍, അനില്‍ ആര്. ദവെ എന്നിവരടങ്ങുന്ന ബഞ്ച് ഈ ചോദ്യമുന്നയിച്ചത്. ട്രസ്റ്റിനെ കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്.
Discussion about this post