രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ 11.91 % പേർക്കും കോവിഡ് പോസിറ്റീവാകുമ്പോൾ ദേശീയ തലത്തിൽ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 18,531 പേർ കേരളത്തിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിൽ ടെസ്റ്റ് ചെയ്യുന്ന നൂറിൽ 11.91 % പേർക്കും കോവിഡ് പോസിറ്റീവാകുമ്പോൾ ദേശീയ തലത്തിൽ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 18,531 പേർ കേരളത്തിൽ നിന്നാണ്.
എതിരാളികൾ ഒരു പക്ഷേ ഈ കണക്കുയർത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അപഹസിച്ചേക്കാം . പക്ഷേ പച്ചരി തിന്നുന്നവർക്ക് മനസ്സിലാകും , ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൻ്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണ് എന്ന് .
കോട്ടകെട്ടിയതു കൊണ്ട് കേരളം രക്ഷപ്പെട്ടു .
#പിണറായി_ഡൈബം
https://www.facebook.com/Sandeepvarierbjp/posts/5857189417656109
Discussion about this post