കേരളത്തിന് വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇത് സംബന്ധിച്ച് ഇടത് എംപിമാർക്ക് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കൂടുതൽ വാക്സിൻ നൽകുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിൽ വാക്സിൻ സ്റ്റോക്ക് തീർന്നെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് ഇടത് എംപി മാർ കേന്ദ്രത്തെ സമീപിച്ചത്.
Discussion about this post