Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home Sports

ടോക്യോ ഒളിമ്പിക്സ്: ഇന്ത്യയുടെ മെഡൽ പ്രതീക്ഷക്ക് ചിറകു നൽകി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ

by Brave India Desk
Jul 30, 2021, 03:47 pm IST
in Sports
Share on FacebookTweetWhatsAppTelegram

ടോക്യോ: ബാഡ്മിന്റണിൽ ആദ്യമായി ഒളിംപിക് സ്വർണം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്തി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ. ലോക വനിതാ 5ആം നമ്പർ താരം ജപ്പാന്റെ അകാനെ യമഗുച്ചിയെ 21-13, 22-20 എന്ന സ്കോറിനാണ് പിവി സിന്ധു പരാജയപ്പെടുത്തിയത്.

8–6നു മുന്നിലെത്തിയതിനുശേഷം ഉജ്വല ഫോമിലേക്ക് ഉയർന്ന സിന്ധു ആദ്യ ഗെയിം അനായാസം നേടി. സിന്ധുവിന്റെ ഷോട്ടുകൾ ഓടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ യമഗൂച്ചി പല തവണ കോർട്ടിൽ വീണുപോയി. യമഗൂച്ചിക്കുമേൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണു സിന്ധു രണ്ടാം ഗെയിമും തുടങ്ങിയത്. ആദ്യ ഗെയിമിന്റെ തനിയാവർത്തനം എന്നപോലെ രണ്ടാം ഗെയിമിലും സിന്ധു 12–6നു മുന്നിലെത്തി.

Stories you may like

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സി​ൽ പി.​വി. സി​ന്ധു​വി​ന് കി​രീ​ടം : നേട്ടം ചൈനീസ് താരത്തെ തോൽപ്പിച്ച്

സിംഗപ്പൂർ ഓപ്പൺ; പി വി സിന്ധു ഫൈനലില്‍

എന്നാൽ നാട്ടിലെ പരിചിത സാഹചര്യം മുതലെടുത്ത് യമഗൂച്ചി പൊരുതിക്കറുന്നതാണു പിന്നീടു കണ്ടത്. 15–15നു തുല്യതയിലെത്തിയോതോടെ അൽപ നേരത്തേക്കു സിന്ധുവും സമ്മർദത്തിന് അടിപ്പെട്ടു. ഇതു മുതലാക്കിയ ജാപ്പനീസ് താരം 20–18നു മുന്നിലെത്തിയെങ്കിലും തുടർച്ചയായ രണ്ടു ഗെയിം പോയിന്റുകൾ അതിജീവിച്ച സിന്ധു 22–20നു രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കിയത് ആരാധകർ ശ്വാസം അടക്കിപ്പിടിച്ചാണു കണ്ടത്. മത്സരം 56 മിനിറ്റ് നീണ്ടു.

യമഗുച്ചിയും പി.വി.സിന്ധുവും തമ്മിലുള്ള 19–ാം മത്സരമായിരുന്നു ഇന്നത്തേത്. 12 മത്സരങ്ങളിൽ സിന്ധുവിനൊപ്പമായിരുന്നു വിജയം. ഇരുവരും ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ മാർച്ചിലെ ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിലും സിന്ധുവായിരുന്നു ജേതാവ്. ഞായറാഴ്ചയാണു സെമി ഫൈനൽ മത്സരം.

അടുത്ത റൗണ്ടിൽ തായ്‌ലൻഡിന്റെ രത്‌ചനോക് ഇന്താനോനും ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങും തമ്മിലുള്ള പോരാട്ടത്തിൽ ആരാണോ വിജയിയാകുന്നത് അവരെ നേരിടും.

പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് (21–15, 21–13) സിന്ധു ക്വാർട്ടറിലെത്തിയത്.

പുരുഷ സിംഗിൾസ് താരം ബി സായ് പ്രണീത്, പുരുഷ ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വികൈരാജ് രാങ്കിറെഡ്ഡി എന്നിവർ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാത്തതിനെ തുടർന്ന് ബാഡ്മിന്റണിൽ മത്സരിച്ച ഏക ഇന്ത്യക്കാരിയായിരുന്നു സിന്ധു.

Tags: P V SINDHUTOKYO OLYMPICS
Share3TweetSendShare

Discussion about this post


Latest stories from this section

ഇന്ത്യൻ ടീമിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ; കേറി മാന്തി ബിസിസിഐ; നാഗ്പൂർ ടെസ്റ്റിനു മുന്നേ യുദ്ധം മുറുകുന്നു

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

7 ടൂർണമെന്റുകൾ; അഞ്ചിലും കിരീടം നേടി ഓസ്ട്രേലിയ; അറിയാം വനിതാ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം (വീഡിയോ)

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

Next Post

ഒഡീഷയിൽ ഒരു കിലോ കഞ്ചാവ് 4000 രൂപ; കേരളത്തിൽ 18, 000 രൂപ; വിൽക്കാനായി കൊണ്ടുവന്ന 4.3 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികൾ പിടിയിൽ

Latest News

പോലീസിലെ വനിതാ പ്രാതിനിധ്യം 33% ഉയർത്തണമെന്ന് കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം: നിലവിൽ 11.75 ശതമാനം മാത്രം

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies