കാസര്‍കോട്: ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകൾക്കായി നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ മറ്റ് വാർഡുകളിൽ നിന്നുള്ളവർ വന്ന് വാക്സിൻ എടുത്തതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് കൂട്ടത്തല്ല്. ഇവിടെ വാര്‍ഡിന് പുറത്തുള്ളവരും പഞ്ചായത്തിന് പുറത്തുള്ളവരും എത്തി വാക്‌സിനെടുത്തുവെന്ന് ആരോപിച്ച് ലീഗ് പ്രവര്‍ത്തകരാണ് തല്ലുണ്ടാക്കിയത്.
കാസര്‍കോട് ജില്ലയിലെ മെഗ്രാല്‍പുത്തൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കുന്നതിനായാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. പുറത്ത് നിന്ന് എത്തി വാക്‌സിന്‍ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തര്‍ക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം.
സംഘര്‍ഷത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പുറമേ നിന്നുള്ളവര്‍ വാക്‌സിനെടുത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സ്ഥിരീകരിക്കുന്നു. ഇവര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.പിന്നീട് പോലീസ് കാവലിലാണ് വാക്‌സിനേഷന്‍ തുടര്‍ന്നത്.













Discussion about this post