ഡല്‍ഹി: രാജ്യത്ത് അതിതീവ്രമായി കോവിഡ് വ്യാപനം തുടരുന്ന പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനത്തില്‍ അധികം ടി.പി.ആര് രേഖപ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഒരു ഇളവും നല്കാന് പാടില്ലെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകനം ചെയ്തു. ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാകേഷ് ഭൂഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്രം ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ, എന്‍എച്ച്എം മിഷന് ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണെങ്കില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം വേണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലുകള്‍ക്ക് അനുവാദം നല്‍കരുതെന്നും കേന്ദ്രം അറിയിച്ചു. നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.
Discussion about this post