ചണ്ഡീഗഢ്: അന്താരാഷ്ട്രാതിര്‍ത്തിയില്‍ രണ്ടു പാക്കിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ അതിര്‍ത്തി സേനാ സംഘം വെടിവെച്ചു കൊന്നു.
വെള്ളിയാഴ്‌ച രാത്രി 8.45 ഓടെ പഞ്ചാബിലെ താരണ്‍ ജില്ലയിലെ അതിര്‍ത്തിയില്‍ സംശയാസ്‌പദമായ രീതിയില്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ച്ചയായി മുന്നറിയിപ്പു നല്‍കിയെങ്കിലും അതുവകവെയ്‌ക്കാതെ അവര്‍ കയ്യേറ്റം തുടര്‍ന്നെന്നും, അപകടം മുന്നില്‍ക്കണ്ടതിനാലാണ് വെടിയുതിര്‍ത്തതെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post