ആലപ്പുഴ : കൈനകരിയില്‍ ഒരു വ്യത്യസ്ത പ്രതിഷേധം. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ഡോക്ടര്‍ പ്രതിഷേധ സൂചകമായി അവധി ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചു. അധിക ജോലി ചെയ്തു പ്രതിഷേധിക്കുമെന്നു ഡോ. ശരത്ചന്ദ്ര ബോസ് പറഞ്ഞു. ഡോക്ടറുടെ നേതൃത്വത്തിൽ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 500 പേര്‍ക്ക് വാക്സീന്‍ നല്‍കും.
ജൂലൈ 24നാണ് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഡോക്ടറെ മര്‍ദിച്ചത്. താൻ നിർദേശിക്കുന്നവർക്ക് വാക്സീൻ നൽകണമെന്ന പ്രസിഡന്റിന്റെ ആവശ്യം എതിർത്തതിനെ തുടർന്നായിരുന്നു മർദനം. സംഭവത്തിൽ നടപടി സ്വീകരിക്കാൻ പൊലീസ് വിമുഖത കാട്ടുകയാണെന്നും ഡോക്ടർ ആരോപിച്ചു.
Discussion about this post