ദുബായ്: യു.എ.ഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മൂന്ന് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ ലഭിക്കുക.
നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാക്സിന് അനുമതി നല്‍കിയിട്ടുള്ളത്. 900 കുട്ടികള്‍ക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കിയിരുന്നു. സ്വദേശികളും താമസക്കാരും ഉള്‍പ്പടെ രാജ്യത്തെ ഭൂരിപക്ഷം പേരും രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. വരും കാലങ്ങളിൽ കൊറോണ വൈറസ് വകഭേദങ്ങളെ ചെറുക്കാൻ കുട്ടികളെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് ഈ സുപ്രധാന തീരുമാനം.
Discussion about this post