ഡല്‍ഹി: കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു . എംപിമാരായ ബെന്നി ബെഹന്നാനും കൊടിക്കുന്നില്‍ സുരേഷും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെന്നും അടിയന്തര അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രഹസ്യാന്വേഷണ സംഘം കോഴിക്കോട് ജില്ലയിലെ ചിന്താവളപ്പില്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലൂടെ വിദേശത്തേക്കടക്കം ഫോണ്‍ വിളിക്കാമെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനുപിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയങ്ങളടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടത്.













Discussion about this post