ടോക്യോ : ടോക്യോ ഒളിമ്പിക്സിൽ പുരുഷ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ നൂറിസ്ലാം സനയേവിനെ തോൽപ്പിച്ച് രവികുമാർ ദാഹിയ ഫൈനലിൽ പ്രവേശിച്ചു. 2012 ൽ സുശീലിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഫൈനലിൽ പ്രവേശിക്കുന്നത്. വ്യാഴാഴ്ചയാണ് ഫൈനൽ മത്സരം.
ഗുസ്തിയിൽ ഇന്ത്യക്ക് കിട്ടുന്ന ആറാമത്തെ ഒളിമ്പിക് മെഡലാണ് ഇത്. ഒളിമ്പിക് മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ഗുസ്തി താരമാണ് ദാഹിയ
ആദ്യ റൗണ്ടിൽ രവി ദഹിയയ്ക്ക് 2-1 ലീഡ് നേടാൻ കഴിഞ്ഞു. രണ്ടാമത്തെ റൗണ്ടിലും സമ്മർദ്ദം പൂർണ്ണമായും സനയേവിലായിരുന്നു. രണ്ടാം ഘട്ടത്തിൽ ശക്തമായി തിരിച്ചുവന്ന സനയേവ് ദഹിയയുടെ ലീഡ് വേഗത്തിൽ ഇല്ലാതാക്കി. രണ്ടാമത്തെ ഘട്ടത്തിൽ മുഴുവൻ സമ്മർദ്ദവും ഇന്ത്യൻ ഗ്രാപ്ലറിൽ ചെലുത്തി. മത്സരത്തിൽ പിന്നിലായിരുന്ന രവികുമാർ അവിശ്വസനീയമാം വിധം വൻ തിരിച്ചുവരവ് നടത്തിയാണ് സനയേവിനെ തോൽപ്പിച്ചത്.
ബുധനാഴ്ച രാവിലെ, രവികുമാർ ദാഹിയ 57 കിലോഗ്രാം പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സെമി ഫൈനലിൽ പ്രവേശിച്ചിരുന്നു. നാലാം സീഡ് രവി ബൾഗേറിയയുടെ ജോർജി വാലന്റിനോവ് വാൻഗെലോവിനെ 14-4ന് 14-4ന് മലർത്തിയടിച്ചാണ് രവികുമാർ സെമിയിലേക്ക് കടന്നത്.
Discussion about this post