ടോക്യോ: ഒളിമ്പ്കിസ് ഹോക്കിയിൽ വെങ്കലം നേടി ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യൻ ഹോക്കി ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്റ്റൻ മൻപ്രീത് സിംഗ്, മുഖ്യ പരിശീലകൻ ഗ്രഹാം റെയ്ഡ്, സഹപരിശീലകൻ പിയൂഷ് ദുബെ എന്നിവരുമായി പ്രധാമന്ത്രി ഫോണിൽ സംസാരിച്ചു.
മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി ടീമിനെ ആവർത്തിച്ച് അഭിനന്ദിച്ചു. നിങ്ങളുടെ അഭിമാനകരമായ നേട്ടത്തിൽ രാജ്യം മുഴുവൻ ആനന്ദിക്കുകയാണ്. എല്ലാവരിലും സന്തോഷം നിറയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
https://twitter.com/ianuragthakur/status/1423176292703211526?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1423176292703211526%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjanamtv.com%2F80411130%2F
ഫോൺ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ: മോദി- ഒരുപാടൊരുപാട് ഒരുപാട് അനുമോദനങ്ങൾ!
മൻപ്രീത് സിംഗ്: വളരെയധികം നന്ദി സർ നന്ദി
മോദി: അങ്ങയ്ക്കും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ വലിയ കാര്യമാണ് നിങ്ങൾ ചെയ്തത്. മുഴുവൻ ദേശവും നൃത്തമാടുകയാണ്. സന്തോഷം നിറയുകയാണ്.
മൻപ്രീത് സിംഗ്: സർ- അങ്ങയുടെ പ്രാർത്ഥന ഞങ്ങടോടൊപ്പമുണ്ടായിരുന്നു. നന്ദി സർ
മോദി: … ശബ്ദം കുറച്ച് കേൾക്കാൻ ബുദ്ധിമുട്ടുണ്ട്.
മൻപ്രീത് സിംഗ്: സർ അങ്ങയുടെ പ്രോത്സാഹനം നമ്മുടെ ടീമിന് ഒരു പാട് ഗുണം ചെയ്തു സർ
മോദി : അല്ലല്ല, നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു… എല്ലാ കളിക്കാർക്കും അനുമോദനങ്ങൾ. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് നമുക്ക് (വീഡിയോ കോൾ) കാണാം. അപ്പോൾ മുഴുവനാൾക്കാരേയും കാണാം.
മോദി:പിയൂഷ് ജി അവിടെയുണ്ടോ?
മൻപ്രീത്: ഉണ്ട് സർ കൊടുക്കാം
പിയൂഷ് ദുബെ :സർ നമസ്കാരം
മോദി:പിയൂഷ് ജി ഒരു പാട് ഒരുപാട് അനുമോദനങ്ങൾ
പിയൂഷ് ദുബെ: വളരെ വളരെ നന്ദി സർ. അങ്ങയുടെ പ്രോത്സാഹനത്തിൻ്റെ മഹത്വമാണ്. എൻ്റെ അടുത്ത് ചീഫ്കോച്ച് ഉണ്ട്. അദ്ദേഹത്തോട് സംസാരിക്കണം.
ഗ്രഹാം റെയ്ഡ്: ഹലോ സർ
മോദി: അഭിനന്ദനങ്ങൾ! നിങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു.
ഗ്രാഹം റെയ്ഡ്: സെമി ഫൈനൽ ദിവസത്തിൽ അങ്ങ് പറഞ്ഞ വാക്കുകൾ വളരെ വിശിഷ്‌ടമായതായിരുന്നു, അവേശോജ്വലമായിരുന്നു. അതിന് വളരെ നന്ദി.
മോദി: നിങ്ങളുടെ കഠിനാധ്വാനവും സംഘ മനോഭാവവും ആണ് ഫലം തരുന്നത്. നിങ്ങളിൽ അതിയായ അഭിമാനമുണ്ട്.
ഗ്രഹാം റെയ്ഡ്: നന്ദി സർ
മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ ജർമ്മനിയെ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 5-4നായിരുന്നു ഇന്ത്യയുടെ വിജയം.
Discussion about this post