വടക്കാഞ്ചേരി : കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു.
ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്ന ശരത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ താലി കെട്ടുകയും പിന്നീട് വീട്ടിൽ കൊണ്ടുപോയി വിടുകയുമായിരുന്നുവത്രെ. ഇതിൽ മനം നൊന്താണു പെൺകുട്ടി കഴിഞ്ഞ 28ന് ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
Discussion about this post