പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ വാക്സിന്‍ സ്വീകരിച്ചവരിലും കോവിഡ് രോഗ വ്യാപനം കൂടുന്നതായും, വാക്സിന്‍ സ്വീകരിച്ച 7000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ട്. ജില്ലയില്‍ സന്ദര്‍ശനം നടത്തിയ ഡോ. സുജിത് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് റിപ്പോർട്ട് സമര്‍പ്പിച്ചത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 5042 പേര്‍ക്കും ആദ്യ ഡോസ് സ്വീകരിച്ച 14974 പേരിലും രോഗ ബാധയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ ബാധ കണ്ടെത്തിയത് വാക്സിന്‍ സ്വീകരിച്ചവരിലെ 0.07 % ശതമാനം ആളുകള്‍ക്ക് മാത്രമാണെന്നും വാക്സിനുകള്‍ ഫലപ്രദമാണന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ പ്രതികരിച്ചു.
Discussion about this post