തിരുവനന്തപുരം: ഒളിമ്ബിക്‌സില്‍ നീണ്ട 41 വര്‍ഷത്തിന് ശേഷം മെഡല്‍ നേടിയ പുരുഷ ഹോക്കിടീം അംഗമായ ശ്രീജേഷിനെ കേരള സര്‍ക്കാര്‍ അനുമോദിക്കാന്‍ തയ്യാറായില്ലെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സച്ചിന്‍ ടെന്‍ഡുള്‍ക്കറും ബൈച്ചുങ് ബൂട്ടിയയും അഭിനന്ദിച്ച കേരള സര്‍ക്കാര്‍ പി.ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ കായിക താരത്തോട് മാത്രമല്ല കായിക രംഗത്തോടും ചെയ്യുന്ന അവഗണനയാണത്. ടീമില്‍ അംഗങ്ങളായ രണ്ടുപേര്‍ക്ക് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ ഒരു കോടി രൂപ വീതവും മണിപ്പൂര്‍ തങ്ങളുടെ താരത്തിന് 75 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുന്നെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ ഈ വിമര്‍ശനം ഉന്നയിച്ചത്.
ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം:-
’41 വര്‍ഷത്തിനുശേഷം ഒളിമ്ബിക്സില്‍ ഇന്ത്യ പുരുഷ ഹോക്കി വെങ്കല മെഡല്‍ നേടിയത് ചരിത്രനേട്ടമാണ്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ബൈചൂങ് ഭൂട്ടിയ വരെ ഈ വിജയത്തിന്റെ യഥാര്‍ത്ഥ ശില്പിയായി പി ആര്‍ ശ്രീജേഷിനെ അഭിനന്ദിച്ചു കഴിഞ്ഞു. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു കോടി രൂപയാണ് ടീമില്‍ അംഗമായ രണ്ടു താരങ്ങള്‍ക്ക് നല്‍കുന്നത്. താരതമ്യേന ചെറിയ സംസ്ഥാനമായ മണിപ്പൂര്‍ തങ്ങളുടെ താരത്തിന് നല്‍കുന്നത് 75 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയുമാണ്. പക്ഷേ കേരളത്തില്‍ സ്ഥിതി വിഭിന്നമാണ്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുയോ അവര്‍ക്കു വേണ്ട പിന്തുണ നല്‍കുകയോ ചെയ്തിട്ടില്ലാത്ത കേരള സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഈ ആര്‍ ശ്രീജേഷിനെ അവഗണിക്കുകയാണ്. ഒരു രാജ്യത്തിന് മുഴുവന്‍ അഭിമാനമായ ഒരു കായികതാരത്തെ ഈ രീതിയില്‍ അനുമോദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ അത് ആ കായിക താരത്തോട് മാത്രമല്ല കായികരംഗത്തോട് ആകെയുള്ള അവഗണനയാണ്.
കഴിഞ്ഞ 41 വര്‍ഷത്തിനുശേഷം ആദ്യമായിട്ടാണ് ഒളിമ്ബിക്സിന് കേരളത്തില്‍ നിന്ന് വനിതാപ്രാതിനിധ്യം ഇല്ലാതാകുന്നത്. ഹോക്കിയില്‍ പൊരുതി തോറ്റ ഹരിയാനയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹരിയാന 31 അത് ലീറ്റുകളെയാണ് ഇത്തവണ ഒളിമ്ബിക്സിന് അയച്ചത്. അതായത് ഇന്ത്യന്‍ സംഘത്തിന്റെ ഏതാണ്ട് 25 ശതമാനം! കേരളത്തിന് എന്തുകൊണ്ടാണ് അത് സാധിക്കാത്തത് എന്നു ചോദിച്ചാല്‍ ഒളിമ്ബിക്സില്‍ മെഡല്‍ നേടി വന്നാലും ആ കായികതാരങ്ങളെ മറ്റു സംസ്ഥാനങ്ങള്‍ ആദരിക്കുന്നത് പോലെയെങ്കിലും ആദരിക്കാനും നിലവാരമുള്ള കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതുകൊണ്ട് തന്നെയാണ് എന്ന് പറയേണ്ടിവരും.
അതുകൊണ്ട്, നമ്മുടെ അഭിമാനമായ ശ്രീജേഷിനെ അടിയന്തരമായി സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ കായികമേഖലയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് കേരളത്തില്‍ നിന്ന് കടന്നു പോകാന്‍ അവസരം ഉണ്ടാക്കുകയും ചെയ്യാനുതകുന്ന നടപടി സ്വീകരിക്കുകയും വേണം’.
Discussion about this post