തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനും ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ നേട്ടത്തില്‍ അഭിമാനിക്കാമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലൂടെ ഉയര്‍ന്നുവന്ന താരമാണ് നീരജ് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
നീരജ് എറിഞ്ഞ ജാവലിന്‍ 130 കോടി ജനങ്ങളുടെ പ്രാർഥനയുടെ കരുത്തുണ്ടായിരുന്നു.
നീരജിൽ രാജ്യമർപ്പിച്ച പ്രതീക്ഷയ്ക്ക് സാക്ഷാത്കാരം. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ ജനിച്ച ഒരിന്ത്യക്കാരന് അത് ലറ്റിക്സിൽ സ്വർണം.
രണ്ടാമത്തെ ശ്രമത്തിൽ കൈവരിച്ച 87.58 മീറ്റർ സ്വർണത്തിൽ തൊടുന്നതായിരുന്നു. മുഖ്യ എതിരാളികളാകുമെന്നു കരുതിയിരുന്ന ജർമനിയുടെ വെറ്ററും വെബ്ബറും നിറം മങ്ങിയതോടെ എതിരാളികളില്ലാതെ തന്നെ നീരജ് മുന്നേറുകയായിരുന്നു.
1900-ൽ നോർമൻ പ്രിച്ചാർഡ് നേടിയ മെഡലുകളാണ് ഇതുവരെ അത് ലറ്റിക്സിൽ നമ്മുടെ സമ്പാദ്യം.
മിൽഖ സിങ്ങും പി.ടി.ഉഷയും മെഡലിനരികെയെത്തിയെങ്കിലും നീരജാണ് അവരുടെ സ്വപ്നങ്ങൾക്കു സാക്ഷാത്കാരമേകിയത്.
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്കിയോയിൽ നിന്നു വരുന്ന ഇന്ത്യക്ക് സ്വാഗതമേകാം.
കേന്ദ്ര സർക്കാരിനും ഇന്ത്യയുടെ നേട്ടത്തിൽ അഭിമാനിക്കാം.
ടാർജറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയിലൂടെ ഉയർന്നു വന്നതാരമാണ് നീരജും.
അഭിനന്ദനങ്ങൾ നീരജ്
ജയ് ഹിന്ദ്
https://www.facebook.com/Sandeepvarierbjp/posts/5923514844356899
Discussion about this post