ചണ്ഡീഗഡ്: ഒളിമ്പിക് അത്ലറ്റിക്സ് വിഭാഗത്തില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടില്‍ രണ്ടാം ശ്രമത്തില്‍ കുറിച്ച 87.58 മീറ്റര്‍ ദൂരമാണ് നീരജിന് സ്വര്‍ണം നേടിക്കൊടുത്തത്.
Discussion about this post