ചണ്ഡീഗഢ്: സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തരുതെന്ന് മുഖ്യമന്ത്രിമാർക്ക് ഭീഷണി. കർഷക സമരാനുകൂലികളായ ഖാലിസ്ഥാൻവാദികളാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റേതാണ് ഭീഷണി.
താങ്കളുടെ രാഷ്ട്രീയ അന്ത്യത്തിന് താങ്കൾ തന്നെ കാരണമാകുമെന്നാണ് സിഖ്സ് ഫോർ ജസ്റ്റിസ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന് അയച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഹിമാചൽ പ്രദേശ് മുഖ്യമന്തി ജയ് റാം താക്കൂർ, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കും സമാനമായ ഭീഷണികൾ ലഭിച്ചിട്ടുണ്ട്.
സിഖ്സ് ഫോർ ജസ്റ്റിസ് ജനറൽ സെക്രട്ടറി ഗുർപത്വന്ത് സിംഗ് പനൂണിന്റെ പേരിലുള്ളതാണ് ഭീഷണി സന്ദേശങ്ങൾ. സ്വാതന്ത്ര്യ ദിനത്തിൻ ദേശീയ പതാക ഉയർത്തരുതെന്നും അന്നേ ദിവസം സംസ്ഥാനത്തെ തെർമൽ പ്ലാന്റുകൾ അടച്ചിടണമെന്നുമാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലഭിച്ചിരിക്കുന്ന സന്ദേശം. ഭീഷണികളുടെ പശ്ചാത്തലത്തിൽ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ഈ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി.
Discussion about this post