ഗാസിയാബാദ്: ഗാസിയാബാദിൽ ക്ഷേത്രത്തിന് നേർക്ക് ആക്രമണം. ഹിന്ദു പുരോഹിതൻ സ്വാമി നരേശാനന്ദ സരസ്വതിക്ക് കുത്തേറ്റു. പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.
ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നാണ് അക്രമികൾ അകത്ത് പ്രവേശിച്ചത്. സ്വാമി നരേശാനന്ദ സരസ്വതി അപ്പോൾ ഉറക്കത്തിലായിരുന്നു. അക്രമി സ്വാമിയുടെ കഴുത്തിലും വയറ്റിലുമാണ് കുത്തിയത്.
സ്വാമിയെ നിലവിൽ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണ്. ബിഹാറിലെ സമഷ്ടിപുരിൽ നിന്നും ഏഴാം തീയതിയാണ് സ്വാമി ഗാസിയാബാദിൽ എത്തിയത്.
യതി നരസിംഹാനന്ദ സരസ്വതിയുടെ ശിഷ്യനാണ് സ്വാമി നരേശാനന്ദ സരസ്വതി. യതി നരസിംഹാനന്ദ സരസ്വതിക്ക് നേരെ നേരത്തെയും വധശ്രമമുണ്ടായിരുന്നു. മെയ് മാസത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ധറിനെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post