തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിന് അവസാനിക്കും.
വോട്ടെണ്ണൽ വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും. പത്തനംതിട്ട കലഞ്ഞൂരിലെ പല്ലൂർ വാർഡ്, ആലപ്പുഴ മുട്ടാറിലെ നാലുതോട് വാർഡ്, കോട്ടയം എലിക്കുളത്തെ ഇളങ്ങുളം വാർഡ്, എറണാകുളം വേങൂരിലെ ചൂരത്തോട്, വാരപ്പെട്ടിയിലെ കോഴിപ്പിള്ളി സൗത്ത്, മാറാടിയിലെ നോർത്ത് മാറാടി, പിറവത്തെ കരക്കോട്, മലപ്പുറം ചെറുകാവിലെ ചേവായൂർ, വണ്ടൂരിലെ മുടപ്പിലാശേരി, തലക്കാട്ടെ പാറശ്ശേരി വെസ്റ്റ്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ്, കോഴിക്കോട് വളയത്തെ കല്ലുനിര, കണ്ണൂർ ആറളത്തെ വീർപ്പാട്, തിരുവനന്തപുരം നെടുമങ്ങാട്ടെ പതിനാറാം കല്ല്, വയനാട് സുൽത്താൻ ബത്തേരിയിലെ പഴേരി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും വോട്ടെടുപ്പും വോട്ടെണ്ണലും.
Discussion about this post