അധ്യാപികയുടെ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് സ്വന്തം ഫോണിലാക്കി വിദ്യാര്‍ത്ഥി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് സംഭവം. ക്ലാസ് എടുക്കുന്നതിനിടെ അധ്യാപിക സ്ക്രീൻ ഷെയര്‍ ചെയ്തതാണ് വിനയായത്.
അധ്യാപികയുടെ ഫോണിലേക്ക് വരുന്ന നോട്ടിഫിക്കേഷനുകള്‍ എല്ലാവര്‍ക്കും കാണാമായിരുന്നു. ഇതോടെ അധ്യാപികയുടെ ഫോണ്‍ നമ്പർ ഉപയോഗിച്ച് വിദ്യാര്‍ത്ഥി സ്വന്തം ഫോണില്‍ വാട്‌സാപ്പ് അക്കൗണ്ട് എടുത്തു. അധ്യാപികയുടെ ഫോണില്‍ എത്തിയ ഒടിപി സ്‌ക്രീനിന് മുകളില്‍ തെളിഞ്ഞു. ഇത് വിദ്യാര്‍ത്ഥി ഉപയോഗിക്കുകയായിരുന്നു.
ക്ലാസ് കഴിഞ്ഞു വാട്‌സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണില്‍ വാട്‌സാപ് പ്രവര്‍ത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. മെഡിക്കല്‍ കോളജ് സ്വദേശിയായ അധ്യാപിക ഉടന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാര്‍ഥിയാണെന്നു തിരിച്ചറിഞ്ഞതോടെ അധ്യാപിക പരാതി പിന്‍വലിച്ചു.
Discussion about this post