കാബൂള്‍: അഫ്ഗാന് ഇന്ത്യ സമ്മാനിച്ച നാല് എംഐ 24 ഹെലികോപ്റ്ററുകള്‍ താലിബാന് ഭീകരര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യമായ ബെലാറസില്‍ നിന്നും എത്തിച്ച ഹെലികോപ്റ്ററുകളാണ് പിടിച്ചെടുത്തത്.
എംഐ 24 ന്റെ സമീപം താലിബാന് ഭീകരര്‍ നില്ക്കുന്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
അമേരിക്കയില്‍ നിന്നും യുഎസ് സൈന്യത്തെ തിരികെ രാജ്യത്തെത്തിക്കുമെന്ന് നേരത്തെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് താലിബാന് ഭീകരരുടെ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഇന്ത്യ അഫ്ഗാന് ഹെലികോപ്റ്ററുകള്‍ നല്‍കിയത്.
Discussion about this post