ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്. ശ്രീജേഷിനെ വിളിച്ച് അഭിനന്ദനം അറിയിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. എല്ലാവര്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ശ്രീജേഷ് സ്വന്തമാക്കിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
താന്‍ ഹൈദരാബാദിലാണ് ഉള്ളതെന്നും, ഉടന്‍ തന്നെ നേരിട്ട് കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിന് ഉറപ്പ് നല്കി. മുന്‍പ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം ശ്രീജേഷിനോട് പറഞ്ഞു.
അതേസമയം ശ്രീജേഷിന്റെ വീട്ടില്‍ രാവിലെ മമ്മൂട്ടിയെത്തിയിരുന്നു. അഭിനന്ദനം അറിയിക്കുകയും പൂച്ചെണ്ട് സമ്മാനിക്കുകയും ചെയ്തു.നിര്‍മാതാവ് ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post