പോര്‍ട്ട് ഓഫ് പ്രിന്‍സ് : ഹെയ്റ്റിയിലെ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ
മരിച്ചവരുടെ എണ്ണം 304 ആയി. 1800 ലേറെപ്പേര്‍ക്ക് പരുക്കേറ്റു. നിരവധിപേരെയാണ് കാണാതായിരിക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂകമ്പത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ഹെയ്റ്റിയുടെ തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിന് 150 കിലോമീറ്റര്‍ അകലെ പെറ്റിറ്റ്ട്രോ ഡിനിപ്പ്സ് മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
2010ല്‍ ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തിൽ മൂന്നുലക്ഷത്തിലേറെപ്പേര്‍ മരിച്ചിരുന്നു. 15 ലക്ഷം പേരാണ് അന്ന് ഭൂകമ്പത്തെത്തുടര്‍ന്ന് തെരുവിലായത്. ഹെയ്റ്റിക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.













Discussion about this post