വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ബൈഡൻ രാജി വെക്കണമെന്ന് ട്രമ്പ് ആവശ്യപ്പെട്ടു.
‘അഫ്ഗാനിസ്ഥാൻ ഇതൊക്കെ സംഭവിക്കാൻ എന്തു കൊണ്ടാണ് ബൈഡൻ അനുവദിച്ചത്? കൊവിഡ് വ്യാപനം വീണ്ടും ഉയരുകയാണ്. അതിർത്തി സംഘർഷങ്ങൾ രൂക്ഷമാണ്. രാജ്യത്തെ ഊർജ്ജ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും സാമ്പത്തിക രംഗം തകരുകയും ചെയ്തിരിക്കുന്നു.‘ ട്രമ്പ് ചൂണ്ടിക്കാട്ടി.
‘ബൈഡന്റെ ഭരണകാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്. കാരണം അദ്ദേഹം നിയമപ്രകാരം ഒന്നാം സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയല്ല.‘ ട്രമ്പ് തുടർന്നു.
അഫ്ഗാനിസ്ഥാൻ സർക്കാർ തകരുകയും പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിടുകയും താലിബാൻ ഭീകരർ കബൂളിൽ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ട്രമ്പിന്റെ പ്രതികരണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.











