രോഗബാധിതനായ അച്ഛനെ ഓർത്ത് ചാനൽ അഭിമുഖത്തിൽ വിതുമ്പി നയൻതാര. അച്ഛന് തീരെ വയ്യ. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട് എന്നു പറഞ്ഞാണ് നയന്‍താരയുടെ കണ്ണുനിറയുന്നത്..
‘ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന അടങ്ങാത്ത ആഗ്രഹമാണ് നയൻതാര അഭിമുഖത്തിലൂടെ പങ്കുവെച്ചത്.
ഒരു എയര്‍ ഫോഴ്സ് ഓഫീസര്‍ ആയിരുന്നു നയൻതാരയുടെ അച്ഛൻ. പതിമൂന്നു വര്‍ഷമായിട്ട് അസുഖബാധിതനായി ചികിത്സയിലാണ്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ അച്ഛനെ പരിചരിക്കണമെന്നാണ് നയൻതാര പറയുന്നത്.
അച്ഛൻറെ അസുഖത്തെ കുറിച്ച് പറയുമ്പോഴും അച്ഛനെ പരിചരിക്കുന്ന അമ്മയുടെ കാര്യങ്ങളും താരം വേദനയോടെയാണ് പങ്കുവെയ്ക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ വേറെ ആര്‍ക്കും സാധിക്കില്ലെന്നാണ് നയൻതാരയുടെ വാക്കുകൾ. എന്നും വളരെ പെര്‍ഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ്മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാള്‍, പെട്ടന്ന് രോഗബാധിതനായി കിടപ്പിലാവുകയായിരുന്നു.
ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് അസുഖം ബാധിച്ചു. പിന്നീട് ഇതുവരെ അച്ഛൻ പഴയ രീതിയിലേക്ക് തിരിച്ച് എത്തിയിട്ടില്ലെന്നും നയൻതാര സങ്കടപ്പെടുന്നു.
Discussion about this post