കബൂൾ: താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി സ്ത്രീകൾ തെരുവിൽ പ്രതിഷേധിക്കുന്നു. കബൂളിലെ തെരുവിൽ സ്ത്രീകൾ ബാനറുകളുമായി പ്രതിഷേധിക്കുന്നതിന്റെയും താലിബാൻ ഭീകരർ അത് നോക്കി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടു.
https://twitter.com/AlinejadMasih/status/1427588628931301380?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1427588628931301380%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fstory%2Ftaliban-afghan-women-protest-rights-kabul-latest-news-1842122-2021-08-18
സാമൂഹിക സുരക്ഷ, ജോലി ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അവകാശം എന്നിവ ആവശ്യപ്പെട്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളും അടിസ്ഥാന അവകാശങ്ങളും ഒന്നിന് വേണ്ടിയും ബലികഴിക്കാനാവില്ലെന്നും അവർ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നിലവിൽ വന്നതോടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് അവിടുത്തെ സ്ത്രീകൾ ഭയപ്പെടുന്നു. സ്ത്രീകളെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളും ഭീകരർക്ക് നിർബന്ധിച്ച് വിവാഹം കഴിച്ച് കൊടുക്കുന്ന സംഭവങ്ങളും താലിബാൻ ഭരണത്തിന് കീഴിൽ പതിവാണ്.
അഫ്ഗാനിസ്ഥാനിൽ സ്വാഭാവിക ഭരണമാണ് നടക്കുന്നതെന്ന് ലോകരാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തി അന്താരാഷ്ട്ര ഇടപെടൽ ഒഴിവാക്കാൻ പരിശ്രമിക്കുന്ന താലിബാന് കനത്ത തലവേദനയാണ് ഇത്തരം സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്.
Discussion about this post