ഡൽഹി: രാജ്യത്ത് ഡീസൽ വില കുറഞ്ഞു. ഇന്ന് ഡീസൽ വില ലിറ്ററിന് 21 പൈസയാണ് കുറഞ്ഞത്. എന്നാൽ 32 ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോൾ വില ഏറ്റവും അവസാനമായി വർധിച്ചത് ജൂലൈ 17നാണ്.
മുംബൈയിൽ ഡീസലിന് ഇന്ന് 21 പൈസ കുറഞ്ഞു. 97.24 രൂപയാണ് ഇന്നത്തെ വില. ഡൽഹിയിൽ ഡീസലിന് 20 പൈസ കുറഞ്ഞു. ലിറ്ററിന് 89.67 രൂപയാണ് പുതിയ നിരക്ക്. ബെംഗളൂരുവിൽ 21 പൈസയാണ് ഡീസലിന് കുറഞ്ഞത്. ലിറ്ററിന് 95.05 രൂപയാണ്. ചെന്നൈയിൽ ഡീസൽ വില ലിറ്ററിന് 19 രൂപയാണ് ഇന്ന് കുറഞ്ഞത്.
കേരളത്തിലെ ഇന്നത്തെ പെട്രോൾ വില:
ആലപ്പുഴ- 102.72 രൂപ
എറണാകുളം- 102.04 രൂപ
ഇടുക്കി- 103.33 രൂപ
കണ്ണൂർ- 102.48 രൂപ
കാസർകോട്- 102.75 രൂപ
കൊല്ലം- 103.20 രൂപ
കോട്ടയം- 102.29 രൂപ
കോഴിക്കോട്- 102.29 രൂപ
മലപ്പുറം- 102.38 രൂപ
പാലക്കാട്- 102.72 രൂപ
പത്തനംതിട്ട- 103.01 രൂപ
തൃശൂർ- 102.37 രൂപ
തിരുവനന്തപുരം- 103.55 രൂപ
വയനാട്- 103.27 രൂപ
Discussion about this post