സഹേൽ: ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ നടന്ന ജിഹാദി ഭീകരാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. ഇതിൽ 30 പേർ സാധാരണക്കാരാണ്.
ആക്രമണത്തിന് പിന്നാലെ ഗോർഗാജിയിൽ സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ 58 ഭീകരർ കൊല്ലപ്പെട്ടതായി ബുർക്കിന ഫാസോ വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. 19 പേർക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട 14 പേർ സൈനികരും 3 പേർ പ്രതിരോധ സേനാ വളന്റിയർമാരുമാണ്. 2015ന് ശേഷം ബുർക്കിന ഫാസോയിൽ സുരക്ഷ അവതാളത്തിലാണ്. തുടർച്ചയായുണ്ടാകുന്ന ജിഹാദി ഭീകരാക്രമണങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായും ഏകദേശം പത്ത് ലക്ഷത്തോളം പേർ പലായനം ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
Discussion about this post