ന്യൂയോര്‍ക്ക്: ചിലര്‍ ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്ന് യു എന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കര്. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും കൊവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു.
‘ചില രാജ്യങ്ങളുടെ നിലപാട് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ജെയിഷെ മുഹമ്മദും ലഷ്കര്‍ ഇ ത്വയ്ബയും അഫ്ഗാനിലും സജീവമാണ്. ഐഎസ് ഇന്ത്യയുടെ അയല്പക്കത്തും എത്തി. അഫ്ഗാനിലെ സ്ഥിതിഗതികളില്‍ കടുത്ത ആശങ്കയുണ്ട്. തീവ്രവാദം ഒരു മതത്തോടോ ദേശീയതയോടോ നാഗരികതയോടോ വംശീയ ഗ്രൂപ്പുകളുമായോ ബന്ധപ്പെടാന്‍ പാടില്ലെന്ന് ഇന്ത്യ തിരിച്ചറിയുന്നു, ഭീകരതയുടെ തിന്മയുമായി ലോകം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്- ജയ്ശങ്കര് പറഞ്ഞു.
Discussion about this post