തിരൂർ: പെൺകുട്ടിയോട് വാട്സാപ്പിൽ സംസാരിച്ചതിന് മലപ്പുറത്ത് യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്താണ് സംഭവം. പെൺകുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകൾ യുവാവിനെ മര്‍ദിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. മര്‍ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
യുവാവ് ശാരീരിക വിഷമതകൾ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉളളതായാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പ്രതികൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Discussion about this post