തിരുവനന്തപുരം: ഹിന്ദു വംശഹത്യക്ക് കാരണക്കാരനായ വാരിയംകുന്നനെ ഭഗത് സിംഗിനോട് ഉപമിച്ച സംഭവത്തിൽ സ്പീക്കർ എം ബി രാജേഷിനെതിരെ പ്രതിഷേധം കത്തുന്നു. രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. മാപ്പിള ലഹളയുടെ നൂറാം വാർഷികത്തിനോടനുബന്ധിച്ചായിരുന്നു രാജേഷിന്റെ പ്രസ്താവന.
‘എനിക്ക് തോന്നുന്നത് വാരിയംകുന്നന്റെ സ്ഥാനം ഭഗത് സിംഗിനൊപ്പമാണ് എന്നാണ്.‘ തിരൂരങ്ങാടിയിൽ നടന്ന യോഗത്തിൽ രാജേഷിന്റെ പ്രസംഗം ഇപ്രകാരമായിരുന്നു. എം ബി രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നനെ ഭഗത് സിംഗിനോട് ഉപമിച്ച സംഭവം സ്വാതന്ത്ര്യ സമരത്തെ അപമാനിക്കലാണ്. ഒരു കലാപകാരിയെ സ്വാതന്ത്ര്യ സമര സേനാനിയായി ഉയർത്തി കാട്ടാനുള്ള സ്പീക്കറുടെ ശ്രമം സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് പാർട്ടി സെക്രട്ടറി എ വിജയരാഘവൻ വിശദീകരിക്കണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു. കേരളത്തിലെ സംഘടിതമായ ആദ്യ ഭീകരാക്രമണമായിരുന്നു മലബാർ കലാപം. താലിബാൻ ഭീകരർക്ക് സമാനമായ ക്രൂരതകളാണ് വാരിയംകുന്നനും സംഘവും അന്ന് ചെയ്ത് കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പതിനായിരത്തോളം ഹിന്ദുക്കളുടെ കൊലപാതകത്തിന് കാരണമായ സംഭവമായിരുന്നു മാപ്പിള ലഹള. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരു ലക്ഷത്തോളം ഹിന്ദുക്കൾക്ക് പലായനം ചെയ്യേണ്ടി വന്നു. നൂറു കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. നിർബന്ധിത മതപരിവർത്തനങ്ങളും കൂട്ടബലാത്സംഗങ്ങളും അരങ്ങേറി.
Discussion about this post