Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Video

തിമിംഗലത്തിന്റെ ഛർദ്ദി; കടലിലെ നിധി; അറിയാം ഈ അത്ഭുത സൗഭാഗ്യത്തെ (വീഡിയോ)

by Brave India Desk
Aug 26, 2021, 05:06 pm IST
in Video
Share on FacebookTweetWhatsAppTelegram

പെട്ടെന്ന് പണമുണ്ടാക്കണം, ആഡംബര  ജീവിതം നയിക്കണം. ഇന്നത്തെ യുവത്വത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമാണിത്. യുവതലമുറയിൽ എല്ലാവരും  കാര്യ പ്രാപ്തിയുള്ളവരും, ആശയ വിനിമയ മിടുക്കുള്ളവരുമാണ്. എന്നാൽ അവരിൽ ചിലർ അത് വിനിയോഗിക്കുന്നത് കുറ്റകൃത്യത്തിനാണെന്നു മാത്രം. കൂടുതൽ പണം പെട്ടെന്ന് വേണം. അതിനായി തെരഞ്ഞെടുക്കുന്ന മാർഗ്ഗം കള്ളക്കടത്തായാലും കുഴപ്പമില്ലെന്നായിരിക്കുന്നു പലർക്കും. ആദ്യ കാലത്ത് അത് സ്വർണവും, മയക്കുമരുന്നും, കറൻസിയും ആയിരുന്നെങ്കിൽ ഇന്ന് അത് മൃഗങ്ങളും, മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുമാണ്. അതിലൊന്നാണ് കടലിലെ നിധി അഥവാ ആമ്പര്‍ഗ്രിസ്‌. പേര് കേട്ട് ഞെട്ടണ്ട്, തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന വസ്തുവാണ് ആമ്പര്‍ഗ്രിസ്‌.

കടലിലെ നിധി എന്നാണ്‌ ആമ്പര്‍ഗ്രിസ്‌ അറിയപ്പെടുന്നത്‌. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവായ ആമ്പര്‍ഗ്രിസ് പ്രധാനമായും മുന്തിയയിനം സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത്

Stories you may like

ആനക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം നടന്നത് കിലോമീറ്ററുകളോളം (വീഡിയോ)

മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ആകാശത്ത് ദുരൂഹ വെളിച്ചം : ഉല്‍ക്കാവര്‍ഷമെന്ന് സംശയം, വീഡിയോ

കഴിഞ്ഞ വർഷം അവസാനം തായ്‍ലൻഡിലെ മത്സ്യതൊഴിലാളിയായ നാരിസ് സുവന്നസാങിന് കടലിൽനിന്നൊരു നിധി കിട്ടിയത് വലിയ വാർത്തയായിരുന്നു. 100 കിലോഗ്രാം തൂക്കമുള്ള ‘ആമ്പര്‍ഗ്രിസ്’ ആണ് 66കാരനായ നാരിസിന് ലഭിച്ചത്. ഇതിന്റെ വില 2.4 മില്യൺ പൗണ്ട് ആയിരുന്നു. അതായത് 23 കോടി രൂപ . ലോകത്തിലെ ഏറ്റവും വലിയ ആമ്പര്‍ഗ്രിസ് ആണ് നാരിസിന് ലഭിച്ചത്. അന്നാണ് ആമ്പർഗ്രിസ് ലോകത്തിന്റെ ശ്രദ്ധയാകർഷിക്കൻ തുടങ്ങിയതും.

സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. വയറിനകത്ത്‌ എത്തുന്ന കട്ടിയുള്ളതും മൂര്‍ച്ചയുള്ളതുമായ വസ്‌തുക്കളെ ആവരണം ചെയ്യാനാണ്‌ തിമംഗലത്തിന്റെ ശരീരത്തില്‍ അംബര്‍ഗ്രീസ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌. ആവരണം ചെയ്‌തു കഴിഞ്ഞാല്‍ ഛര്‍ദ്ദിച്ചു കളയും.തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടന്ന് ഒടുവിൽ തീരത്തടിയും.

എന്നാലും ആംബർഗ്രിസിന്റെ ഉത്ഭവം ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കൃത്യമായി അറിയില്ല. ശുക്ല തിമിംഗലങ്ങൾ ആമാശയമോ തൊണ്ടയോ പ്രകോപിപ്പിക്കുമ്പോഴാണ് പലപ്പോഴും കൊഴുപ്പുള്ള പദാർത്ഥത്തിൽ പൊതിഞ്ഞ ആംബർഗ്രീസ് പുറന്തള്ളുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

തിമിംഗലത്തിന്റെ ഛർദ്ദി പ്രീമിയം പെർഫ്യൂമുകൾക്കാണ് അനുയോജ്യമായ ഘടകമായി മാറുന്നത്. പ്രമുഖ ആഡംബര പെർഫ്യൂം ബ്രാൻഡുകളായ ചാനൽ, ഗിവഞ്ചി, ഗുച്ചി, ചാനൽ NO5 എന്നിവ ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. ആമ്പർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിൽ ഇതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ശുക്ല തിമിംഗലത്തിന്റെ വംശനാശഭീഷണി കാരണമാണ് യുഎസിൽ സുഗന്ധദ്രവ്യങ്ങളിൽ അംബർഗ്രിസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കിയത്.

ഈജിപ്ത്തിൽ സിഗരറ്റുകൾക്ക് സുഗന്ധം പകരാൻ ആമ്പർഗ്രീസ് ഉപയോഗിക്കുന്നുണ്ട്. ഫ്രാൻസിലും ഇതിന്റെ ഉപയോഗം അനുവദനീയമണ്. പല നിറങ്ങളിലും ആകൃതിയിലും ടെക്സ്ചറുകളിലും ആംബർഗ്രിസ് കണ്ട് വരുന്നു. ഇത് തിരിച്ചറിയാനും പ്രയാസകരമാണ്. മിക്കപ്പോഴും വെള്ള, ചാര, കറുപ്പ് നിറങ്ങളിലോ അല്ലെങ്കിൽ തവിട്ട് നിറത്തിലോ  അതുമല്ലെങ്കിൽ ഈ ഷേഡുകളുടെ മിശ്രിതമോ ആയിട്ടാകും  ആംബർഗ്രിസ് കാണുക. നിറങ്ങൾ സാധാരണയായി മങ്ങിയതും മണ്ണിന്റേതുമാണ്. മാത്രമല്ല പാറപോലെയോ, ഉണങ്ങിയ കളിമണ്ണ് പോലെയോ പലപ്പോഴും ഇതിന് കാഠിന്യമേറും. ഭക്ഷണത്തിന് സുഗന്ധം പകരാൻ ഉപയോഗിച്ചിരുന്ന ആമ്പർഗ്രീസിന് രതിസം‌വർദ്ധനക്ഷമതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Tags: videoambergris
Share14TweetSendShare

Discussion about this post


Latest stories from this section

‘സ്കൂളിലെത്താന്‍ വൈകുന്നു’; ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊലീസിന് സ്റ്റേഷനില്‍ പരാതിയുമായി യുകെജി വിദ്യാര്‍ഥി, വൈറലായി വീഡിയോ

നാഗമാണിക്യം സത്യമോ? (വീഡിയോ)

ഒരു ദിവസത്തെ വരുമാനം 449 കോടി രൂപ; അറിയാം ഗൗതം അദാനിയെന്ന ശതകോടീശ്വരനെക്കുറിച്ച് (വീഡിയോ)

തമിഴ്നാട് രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായിരുന്ന വേദനിലയം; ജയലളിതയുടെ ആഡംബര വീട് (വീഡിയോ)

Next Post

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ച 140 സിഖ് തീര്‍ത്ഥാടകരെ വിമാനത്താവളത്തില്‍ തടഞ്ഞ് താലിബാന്‍ ഭീകരർ

Latest News

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

‘എകെജി സെന്റർ ആക്രമണം സ്വർണ്ണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ’: സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയനുണ്ടെന്ന് കെ.സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies