ഫ്ലോറിഡ: ഇന്ത്യ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു. ഫ്ലോറിഡയിൽ മൃതദേഹങ്ങൾ സംസ്കരിക്കാനിടമില്ല. മിക്ക ആശുപത്രികളിലും ഓക്സിജൻ പ്രതിസന്ധി രൂക്ഷമാണ്.
കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമായ കൊവിഡ് പ്രതിസന്ധിയാണ് ഫ്ലോറിഡ നേരിടുന്നത്. ഡെൽറ്റ വകഭേദമാണ് നിലവിൽ അമേരിക്കയിൽ നാശം വിതയ്ക്കുന്നത്. നിലവിൽ ഒരു ലക്ഷത്തിലധികം പേർ അമേരിക്കയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട് എന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗവ്യാപന നിരക്ക് 12 ശതമാനമായി ഉയർന്നപ്പോൾ മരണ നിരക്ക് 23 ശതമാനമായാണ് വർദ്ധിച്ചത്.
ഫ്ലോറിഡ ഹോസ്പിറ്റൽ അസോസിയേഷൻ സർവേ പ്രകാരം 68 ആശുപത്രികളിൽ 48 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ നിലവിലുള്ളൂ.













Discussion about this post