കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനീക പിന്മാറ്റ ദിവസം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് താലിബാന്‍ അമേരിക്കന്‍ ഹെലികോപ്ടറില്‍ പട്രോളിംഗ് നടത്തുന്ന വീഡിയോയാണ്. ഹെലികോപ്ടറില്‍ കയറില്‍ തൂക്കിയിട്ട നിലയില്‍ ഒരാളെയും വീഡിയോയില്‍ കാണാമായിരുന്നു. താലിബാന്‍ കൊലപ്പെടുത്തിയ ആളെ കെട്ടിയിട്ട് കൊണ്ട് പോകുന്നു എന്നാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം ഈ വീഡിയോ പ്രചരിച്ചത്.
എന്നാല്‍ ഇത് മൃതദേഹമല്ലായിരുന്നു എന്നും, ശരീരത്തില്‍ ബന്ധിക്കപ്പെട്ട രീതിയില്‍ ഒരു താലിബാന്‍ ഭീകരനാണെന്നും ഇപ്പോള്‍ എ എഫ് പി ഫാക്‌ട് ചെക്ക് ടീം സ്ഥിരീകരിക്കുന്നു. ഉയരമേറിയ ഒരു തൂണില്‍ തങ്ങളുടെ പതാക സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ സാഹസം ഭീകരര്‍ ചെയ്തത്. ഗവര്‍ണറുടെ ഓഫീസിലെ തൂണിനെയാണ് ഭീകരര്‍ ലക്ഷ്യം വച്ചത്.
പതാക ഉയര്‍ത്തുന്നതിനായി കുരുങ്ങിക്കിടക്കുന്ന കയര്‍ നേരെയാക്കുന്നതിനായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ക്ക് അതില്‍ വിജയിക്കാനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ ബ്ലാക്ക്‌ഹോക്ക് ഹെലികോപ്ടറാണ് താലിബാന്‍ പറത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച് പെന്റഗണ്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.













Discussion about this post