Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇസ്രായേലിൽ അതീവസുരക്ഷാ ജയിലിനു പുറത്തേക്ക് നീളന്‍ തുരങ്കം; ഭീകരവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആറ് പാലസ്തീൻ തടവുകാര്‍ സാഹസികമായി തടവുചാടി

by Brave India Desk
Sep 6, 2021, 06:02 pm IST
in International
Share on FacebookTweetWhatsAppTelegram

ഭീകരവാദ കേസുകളില്‍ ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ആറ് പാലസ്തീൻ തടവുകാര്‍ ജയിലിനു പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് രക്ഷപ്പെട്ടു. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ആറ് പാലസ്തീൻ തടവുകാരാണ് അതിസാഹസികമായി രക്ഷപ്പെട്ടത്. ഇവരെ പിടികൂടുന്നതിന് പൊലീസും സൈന്യവും കമാണ്ടോകളും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തുകയാണെന്ന് ഇസ്രായേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വെസ്റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും നാലു കിലോ മീറ്റര്‍ അകലെയാണ് ഗില്‍ബോവ ജയില്‍. ഭീകരവാദമടക്കമുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ട പാലസ്തീൻകാരാണ് ഇവിടത്തെ തടവുകാരിലേറെയും. അതീവസുരക്ഷാ ക്രമീകരണങ്ങള്‍ നിലവിലുള്ള ജയിലാണ് ഇത്. ജയില് ചാടിയവർ ജോര്‍ദാനിലേക്ക് കടക്കാനാണ് സാധ്യതയെന്നാണ് ഇസ്രായേല്‍ സുരക്ഷാ വൃത്തങ്ങള്‍ സംശയിക്കുന്നത്. അല്ലെങ്കില്‍, തട്ടിക്കൊണ്ടു പോവലോ ആക്രമണമോ നടത്താനും സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ സംശയിക്കുന്നു.

Stories you may like

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

പുലര്‍ച്ചെ ഒന്നര മണിക്കാണ് ജയിലിനു പുറത്തുള്ള ഒരു ഗ്യാസ് സ്‌റ്റേഷനടുത്ത് നാല് പേരെ ദുരൂഹസാഹചര്യത്തില്‍ കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ പൊലീസില്‍ അറിയിക്കുന്നതൈന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു മിനിറ്റിനകം പൊലീസ് എത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്, മൂന്ന് തടവുപുള്ളികള്‍ രക്ഷപ്പെട്ടതായി അറിയുന്നത്. രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷപ്പെട്ടത് ആറു പേരാണെന്ന് കണ്ടെത്തിയത്. കാലത്ത് അഞ്ചു മണിയോടെയാണ് സെല്ലിനു താഴെയായി ജയിലിനു പുറത്തേക്ക് പണിത തുരങ്കം കണ്ടെത്തിയത്. തുടര്‍ന്ന്, പൊലീസും സൈന്യവും ചേര്‍ന്ന് ജയിലും പരിസരവും അരിച്ചു പെറുക്കുകയാണെന്ന് ഹാെരറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാര്‍ കുഴിച്ചുണ്ടാക്കിയതാണ് ഈ തുരങ്കമെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. ഒരേ സെല്ലില്‍ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ജയില്‍ ചാട്ടമെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്. രക്ഷപ്പെട്ടവരെ സഹായിക്കുന്നതിന് ഒരു കാര്‍ പുറത്തുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. ജയിലില്‍നിന്നും കൂടുതല്‍ പാലസ്തീൻ തടവുകാരെ തുരങ്കം വഴി പുറത്തെത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും വിവരങ്ങളുണ്ട്.

എല്ലാ സുരക്ഷാ സന്നാഹങ്ങളും ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട അതീവഗുരുതരമായ സംഭവമാണ് ഇതെന്ന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. പൊതുസുരക്ഷാ മന്ത്രി ഒമാര്‍ ബാര്‍ ലെവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ഗുരതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി ഇസ്രായേലി ജയില്‍വകുപ്പ് പ്രസ്താവനയിറക്കി.

അല്‍ അഖ്‌സ ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായ സക്കരിയ സുബൈദി അടക്കമുള്ളവരാണ് രക്ഷപ്പെട്ടത്. ഇസ്രായേലിലെ ലിക്കുഡ് പാര്‍ട്ടി ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് സക്കരിയ. സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിയുടെ ഓഫീസില്‍ 2002-ല്‍ നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളെ കൂടാതെ, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരായ അഞ്ച് തടവുകാരും രക്ഷപ്പെട്ടവരില്‍ പെടുന്നു.

അതിനിടെ, വീരോചിതമായ തടവുചാട്ടമാണ് നടന്നതെന്ന് പാലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ പ്രതിരോധ സംവിധാനത്തിനാകെ ഈ സംഭവം നടുക്കം ഉണ്ടാക്കിയെന്നും പ്രസ്താവന വ്യക്തമാക്കി. പാലസ്തീൻ തടവുകാരുടെ ധീരതയുടെ തെളിവാണ് തടവുചാട്ടമെന്ന് ഹമാസ് വക്താവ് പറഞ്ഞു.

 

Tags: 150 prisoners escapedprisoners escaped
Share60TweetSendShare

Latest stories from this section

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ജപ്പാനിൽ അതിശക്തമായ ഭൂചലനം; 7.4 തീവ്രത, തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്!

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

മൂന്നുദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ജർമ്മനിയിലേക്ക് ; അന്തർവാഹിനി, സൈബർ സുരക്ഷ കരാറുകൾ ലക്ഷ്യം

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

വ്യാജ പാസ്‌പോർട്ടിൽ ഇന്ത്യ കടന്ന ലഷ്‌കർ ഭീകരൻ ‘ഖർഗോഷ്’ സൗദിയിൽ;പിടികൂടാൻ നീക്കം ശക്തം!

Discussion about this post

Latest News

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

കെജ്രിവാളിന് വീണ്ടും തിരിച്ചടി ; ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ തന്നെ മദ്യനയക്കേസ് കേൾക്കും ; ഒഴിവാക്കണമെന്ന ഹർജി തള്ളി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഉമർ ഖാലിദിന് തിരിച്ചടി ; ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

അൻവർ വെറും ഫ്രോഡ്, മാനസിക നില തെറ്റി’; തൃണമൂൽ കോൺഗ്രസ്!

രാത്രിയിലെ ആ ‘അബദ്ധം’ യന്ത്രം ഓഫ് ചെയ്യാൻ മറന്നുപോയി;നേടിയെടുത്തത് 56,000 കോടിയുടെ ബിസിനസ്സ്

രാത്രിയിലെ ആ ‘അബദ്ധം’ യന്ത്രം ഓഫ് ചെയ്യാൻ മറന്നുപോയി;നേടിയെടുത്തത് 56,000 കോടിയുടെ ബിസിനസ്സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies