ശ്രീനഗര്‍: താലിബാനിലെ പുതിയ ഭരണകൂടത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള രംഗത്ത്. ജമ്മുകശ്മീരിനെയോര്ത്ത് സഹതപിക്കുന്നവരാണ് താലിബാനെന്നതില് ഏറെ സന്തോഷമുണ്ടെന്ന് അബ്ദുള്ള പറഞ്ഞു. താലിബാന്, പുതിയ ഭരണകൂടത്തെ പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഫറൂഖ് അബ്ദുള്ള.
‘ഇനി താലിബാന്റെ ഭരണകൂടമാണ് അഫ്ഗാന് ജനതയെ നയിക്കേണ്ടത്. ഇസ്ലാമിക നിയമ പ്രകാരം നന്നായി ഭരിക്കാന്‍ അവര്‍ക്കാകും. താലിബാന്റെ കീഴില്‍ മനുഷ്യാവകാശങ്ങള്‍ സുരക്ഷിതമായിരിക്കും. അഫ്ഗാന് മികച്ച ഒരു രാജ്യമായി മാറും. താലിബാന് എല്ലാ രാജ്യങ്ങളുമായി ഉറ്റസൗഹൃദം ഉണ്ടാക്കും, അവര്‍ എല്ലാ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് ഭരിക്കുമെന്ന് ഉറപ്പാണ് ‘ അബ്ദുള്ള പറഞ്ഞു.
താലിബാന് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും രംഗത്തു വന്നിരുന്നു.
Discussion about this post