തിരുവനന്തപുരം: ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയര്‍ ക്ലര്‍ക്കുമായ എം. വിനോദിനെയാണ് ഗാര്‍ഹിക പീഡന കേസിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
വിനോദിന്‍റെ പീഡനമാണ് സരിതയുടെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യ കുറിപ്പിലും അന്വേഷണത്തിലും വ്യക്തമായിരുന്നു. വിനോദിനെതിരെ നടപടി സ്വീകരിക്കണമെന്ന് സരിതയുടെ മാതാപിതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുകൂല കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളുകയായിരുന്നു.
എന്നാല്‍, സംഭവം വിവാദമായതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിര്‍ദേശം നല്‍കി. ആത്മഹത്യപ്രേരണ കേസിന് പിന്നാലെ സരിതയുടെ മാതാപിതാക്കളെ വീട്ടില്‍ കയറി ആക്രമിച്ച കേസിലും വിനോദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വനിത ബറ്റാലിയന്‍ കമാണ്ടന്‍റ് അച്ചടക്ക നടപടി സ്വീകരിച്ചത്. സരിത മരിക്കുമ്പോൾ വിനോദ് പൊലീസ് ആസ്ഥാനത്ത് ക്ലര്‍ക്ക് ആയിരുന്നു.
Discussion about this post