ഡല്‍ഹി: വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരന്‍ കേന്ദ്രസര്‍ക്കാരിന് നര്‍ക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു.
അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണയ്‌ക്കുന്നവര്‍ മനസിലാക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. നര്‍കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
അതേസമയം ബിഷപ്പിന് പൂര്‍ണ പിന്തുണയുമായി ദീപിക ദിനപത്രവും രംഗത്തെത്തി. ശനിയാഴ്‌ച പ്രസിദ്ധീകരിച്ച പത്രത്തിലെ മുഖപ്രസംഗത്തില്‍ ശക്തമായ പിന്തുണയാണ് ബിഷപ്പിന് നല്‍കിയിരിക്കുന്നത്. ഭീഷണികൊണ്ട് നിശബ്‌ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നത് മൗഢ്യമാണ്. ‘സമുദായ സൗഹാര്‍ദ്ദത്തിന്റെ അതിര്‍വരമ്പ് നിശ്ചയിക്കുന്നത് ആരാണ്? ചുറ്റിലും നടക്കുന്ന കൊളളരുതായ്മകള്‍ കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ് എന്നാല്‍ സമൂഹനന്മയും സമുദായ ഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്ക് ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ തുറന്നുപറയേണ്ടി വരും’ എന്ന് ‘അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ’ എന്ന പേരിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
Discussion about this post