കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. വിവിധ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റികളുമായി കൂടിയാലോചന നടത്തിയാണ് പുനഃസംഘടിപ്പിച്ചത്.
ഒൻപതംഗം പുതിയ സംസ്ഥാന കമ്മിറ്റിയിൽ പി.എച്ച്.ആയിശ ബാനുവാണ് പ്രസിഡന്റ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തി അപമാനിച്ചെന്നാരോപിച്ച് മുസ്‌ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എംഎസ്എഫ് സംസ്ഥാന ഭാരവാഹികൾക്കെതിരെ ഹരിത വനിതാ കമ്മിഷന് നൽകിയ പരാതിയിൽ ഒപ്പിടാത്ത ഏക അംഗം ആയിശ ബാനു ആയിരുന്നു.
മറ്റു ഭാരവാഹികൾ :-
- വൈസ് പ്രസിഡന്റുമാർ: നജ്‌വ ഹനീന, ഷാഹിദ റാശിദ്, അയ്ഷ മറിയം
- ജനറൽ സെക്രട്ടറി: റുമൈസ റഫീഖ്
- സെക്രട്ടറിമാർ: അഫ്ഷില, എസ്.ഫായിസ, അഖീല ഫർസാന
- ട്രഷറർ: നയന സുരേഷ്
Discussion about this post