ആലപ്പുഴ: രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് കുത്തിയ അനുഭവമാണ് തനിക്കുള്ളതെന്നും എസ്.എന്‍.ഡി.പി യോഗം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു . സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.
”എല്ലാ രാഷ്ട്രീയക്കാരെയും വിശ്വസിക്കാന്‍ പറ്റില്ലെന്ന് അനുഭവങ്ങളുണ്ട്. മോശം അനുഭവം പലരില്‍ നിന്നുമുണ്ടായിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാന്‍ നോക്കിയിട്ടുണ്ട്. എന്നെ തെറി പറഞ്ഞാല്‍ മറ്റ് സമുദായങ്ങളുടെ വോട്ട് കിട്ടുമെന്ന അടവുനയമാണ് സുധീരന്‍ പയറ്റിയത്. രമേശ് ചെന്നിത്തല പിന്നില്‍ നിന്നാണ് കുത്തിയതെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്നാണ് കുത്തിയത്”- വെള്ളാപ്പള്ളി പറഞ്ഞു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ ദൂതനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തന്നെ സമീപിച്ചിരുന്നു. അദ്ദേഹത്തെ അയച്ചത് ഉമ്മന്‍ ചാണ്ടിയാണോ എന്നറിയില്ല. പക്ഷെ അദ്ദേഹം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്നുവെന്നും വെള്ളാപ്പള്ളി അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post