കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് അടക്കം നിരവധി മാവോയിസ്റ്റ് കേസുകളില്‍ പ്രതിയായ എം. ഉസ്മാന്‍ അറസ്റ്റില്‍. മലപ്പുറം പട്ടിക്കാട്ട് നിന്ന് തിങ്കളാഴ്ച രാത്രിയാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
പന്തീരാങ്കാവ് കേസില്‍ മൂന്നാം പ്രതിയാണ് ഉസ്മാന്‍. കേസിലെ ഒന്നും രണ്ടും പ്രതികളായ അലനും താഹയ്ക്കും മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്തത് ഉസ്മാനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് അലനും താഹയും അറസ്റ്റിലാകുന്നത്. കേസ് നിലവില്‍ എന്‍.ഐ.എയാണ് അന്വേഷിക്കുന്നത്. ഉസമാനെയും എന്‍.ഐ.എയ്ക്ക കൈമാറിയേക്കും.
മുന്‍പ് നിരവധി മാവോയിസ്റ്റ കേസുകളില്‍ പ്രതിയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത നഗര മാവോയിസ്റ്റ് വിഭാഗത്തില്‍ പെടുന്നയാളാണ് ഇയാള്‍. മാവോയിസ്റ്റുകള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതും ഇയാളാണെന്ന് പറയുന്നു. മുന്‍പൊരിക്കല്‍ സഹോദരിയുടെ വീട്ടില്‍ നിന്ന് പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി. മുന്‍പ് ഇയാളെ പലയിടത്തും പിടികൂടാന്‍ വളഞ്ഞിരുന്നുവെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
Discussion about this post