മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പുതിയ ചിത്രം ‘ദി ഇന്‍കാര്‍നേഷന്‍ സീത’ അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അലൗകിക് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സീതാ ദേവിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രചയിതാവായ വിജയേന്ദ്ര പ്രസാദിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിത കഥ പറഞ്ഞ തലൈവിയായിരുന്നു കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
Discussion about this post