നർത്തകിയും എംഎൽഎ മുകേഷിന്റെ ഭാര്യയുമാണ് മേതിൽ ദേവിക. മുകേഷുമായി വിവാഹമോചനത്തിന് ഒരുങ്ങുകയാണ് ദേവിക. ഈ സാഹചര്യത്തിൽ അറിയാതെ അവരുടെ പേജിൽ നിന്നും ഫേസ്ബുക്ക് ലൈവ് പോയിരിക്കുകയാണ്. മാത്രമല്ല ദേവിക പോസ്റ്റ് ചെയ്തിരുന്ന നൃത്ത വീഡിയോകളും അപ്രത്യക്ഷമായി.
തുടർന്ന് ആർക്കെങ്കിലും വിചിത്രമായ സന്ദേശങ്ങൾ ലഭിക്കുന്നുവെങ്കിൽ തന്നെ അറിയിക്കണമെന്നും മുന്നറിയിപ്പുമായി ദേവിക ഫേസ്ബുക്ക് കുറിച്ചു. താൻ പേജിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നടനും കൊല്ലം എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താൻ മേതില്‍ ദേവിക വക്കീല്‍ നോട്ടീസയച്ച വിവരം പുറത്തുവന്ന ശേഷമാണ് സ്ഥിരീകരണമുണ്ടായത്.. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. തമ്മില്‍ യോജിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായതിനാലാണ് വിവാഹബന്ധം പിരിയുന്നതെന്നും വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും അവർ പ്രതികരിച്ചു. എറണാകുളത്തെ അഭിഭാഷകന് മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. 2013 ഒക്ടോബര്‍ 24 നായിരുന്നു വിവാഹം.
Discussion about this post