തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ ഈ മാസം തന്നെ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. തീയതി ഉടന്‍ പ്രഖ്യാപിക്കും. പുതുക്കിയ ടൈം ടേബിള്‍ അടുത്തായാഴ്ച പുറത്തിറക്കിയേക്കും. പരീക്ഷകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ നല്‍കിയേക്കും. സ്കൂളുകളില്‍ അണുനശീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിയും, സ്കൂള്‍ ബസുകളുടെ സര്‍വീസും ഉള്‍പ്പടെയുള്ള ജോലികള്‍ അദ്ധ്യാപക രക്ഷാകര്‍തൃസമിതിയുടെ സഹായത്തോടെ നടപ്പാക്കുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
Discussion about this post