മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസ്. കരുവാരക്കുണ്ടിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് നിയമവിരുദ്ധമായി വീട്ടുകാർ നടത്തിയത്.
വധുവിന്റെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കെസെടുത്തിരിക്കുന്നത്.












