നാദാപുരം (കോഴിക്കോട്): ടി.പി. വധക്കേസില്‍ വിചാരണ കോടതി വിധിക്കെതിരായ ഹരജികള്‍ അടുത്ത മാസം അഞ്ചിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കേസില്‍ വിചാരണ കോടതി വിട്ടയച്ച പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ അപ്പീല്‍ നല്‍കി.
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.കെ. ശ്രീധരന്‍ ആരോഗ്യകാരണങ്ങളാല്‍ തുടരാനാകില്ലെന്ന് അറിയിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പകരം പ്രോസിക്യൂട്ടറെ ഇതുവരെ നിയമിച്ചിട്ടില്ല. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ എം.എല്‍.എ രംഗത്തെത്തി.
കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുന്നതിന് വേറെയും കാരണങ്ങളുണ്ട്. പ്രതികള്‍ക്കായി വിചാരണ കോടതിയില്‍ വാദിച്ച കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഇപ്പോള്‍ അഡ്വക്കറ്റ് ജനറലാണ്. ഇദ്ദേഹം സ്ഥാനത്ത് തുടരുമ്പോള്‍ നടക്കുന്ന വിചാരണ നടപടികള്‍ പ്രഹസനമാകുമെന്നും ഇവര്‍ ആരോപിക്കുന്നു.
അപ്പീല്‍ പോയതോടെ കേസിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ പിറകോട്ടു പോകാനാണ് സാധ്യത. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയെന്ന കുറ്റം ചുമത്തപ്പെടുകയും പിന്നീട് വിചാരണ കോടതി വെറുതെ വിടുകയും ചെയ്ത കെ.കെ. രാഗേഷ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
കേസിലെ പ്രതിയായിരുന്ന പി. മോഹനന്‍ കോഴിക്കോട് ജില്ല സെക്രട്ടറിയാണ്. വിചാരണ കോടതി വെറുതെവിട്ട ഇവരെ ശിക്ഷിക്കണമെന്ന ആവശ്യം കെ.കെ. രമയുടെ അപ്പീലില്‍ ഉണ്ട്. കേസില്‍ 11 പേരെയാണ് പ്രത്യേക വിചാരണ കോടതി ശിക്ഷിച്ചത്. 2012 മേയ് നാലിനാണ് വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.
Discussion about this post