ന്യുയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ചൈനയില്‍ നിന്നുള്ള 600 ബ്രാന്‍ഡുകളെ നിരോധിച്ചു. ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാന്‍ഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാന്‍ഡുകള്‍ വില്‍പന നടത്തിയിരുന്നത്.
പസഫിക് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് ഇടപെടലുകള്‍ കുറയ്ക്കുവാനായി അമേരിക്കയും, ബ്രിട്ടനും ആസ്‌ട്രേലിയയും ചേര്‍ന്ന് ത്രിരാഷ്ട്ര സഖ്യം രൂപീകരിച്ചതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഖല വീണ്ടും പ്രക്ഷുബ്ദമായിട്ടുണ്ട്. ഏത് സമയവും ഒരു യുദ്ധമുണ്ടായേക്കാം എന്ന ആശങ്ക ഉയര്‍ന്നു വരികയാണ്. അത്തരത്തിലൊരു യുദ്ധമുണ്ടായാല്‍ അത് മറ്റൊരു ലോക മഹായുദ്ധമായി മാറുമോ എന്ന ഭയത്തിനും കനം വര്‍ദ്ധിക്കുകയാണ്. ഇതിനിടെയാണ് ആമസോണിന്റെ ചൈനയ്‌ക്കെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
ആണവായുധങ്ങള്‍ കൈവശം ഉള്ള നിരവധി രാജ്യങ്ങള്‍ ഉള്ള ലോകത്ത് ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ അത് സര്‍വ്വനാശകാരിയായി മാറുമെന്ന മുന്നറിയിപ്പും പലഭാഗത്തു നിന്നും ഉയരുന്നുണ്ട്. ഇതിനിടെയാണ് ചൈനയെ വ്യാപാരപരമായി തകര്‍ക്കാന്‍ ആമസോണ്‍ രംഗത്ത് വരുന്നത്. ഇത് പുതിയ തലത്തിലെ ചര്‍ച്ചകള്‍ വഴിവയ്ക്കും. ആമസോണിന്റെ ഈ നീക്കത്തോട് ചൈന എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണ്ണായകമാണ്. അഫ്ഗാനിലും മറ്റും അമേരിക്കന്‍ വിരുദ്ധ ഇടപെടലിന് ശ്രമിച്ചതും ചൈനയ്ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാകും ഇത്തരമൊരു തീരുമാനം ആമസോണ്‍ എടുത്തതെന്ന വിലയിരുത്തലും സജീവമാണ്.
കംപ്യൂട്ടര്‍ ആക്സസറികള്‍ അടക്കം പല ഉപകരണങ്ങളും ‘വിജയകരമായി’ വിറ്റു വന്ന ചൈനീസ് ബ്രാന്‍ഡുകളെയാണ് ആമസോണ്‍ പുറത്താക്കിയത്. കമ്പനി അഞ്ചു മാസം കൊണ്ടാണ് ശുദ്ധികലശം പൂര്‍ത്തിയാക്കിയത്. ബോധപൂര്‍വ്വവും ആവര്‍ത്തിച്ചും ആമസോണിന്റെ നയങ്ങളെ ലംഘിച്ചതോടെയാണ് ബ്രാന്‍ഡുകളെ പുറത്താക്കിയത്. ആവര്‍ത്തിച്ചു ലംഘിച്ചു വന്ന നയങ്ങളില്‍ പ്രധാനം വ്യാജ റിവ്യൂകളാണ്. ഇതാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ചൈനയ്‌ക്കെതിരെയുള്ള അമേരിക്കന്‍ നീക്കത്തെ പിന്തുണയ്ക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായപ്പോള്‍ ചൈനീസ് ഉല്‍പ്പനങ്ങള്‍ക്കും ആപ്പുകള്‍ക്കും ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തി. ഇത് വിജയത്തിലെത്തുകയും ചെയ്തു. ഈ മോഡലാണ് ആമസോണും പരീക്ഷിക്കുന്നത്.
ആമസോണ്‍ ഏഷ്യ വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് ദി സൗത്ത് ചൈന മോണിങ് പോസ്റ്റും ഇക്കാര്യം നേരത്തെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിനെല്ലാം തുടക്കമിട്ടത് ദി വാള്‍ സ്ട്രീറ്റ് ജേണലാണ്. റവ്പവര്‍ എന്ന ചൈനീസ് ആക്സസറി നിര്‍മ്മാണ കമ്പനി തങ്ങളുടെ പ്രോഡക്ടുകള്‍ക്ക് ആമസോണില്‍ മികച്ച റിവ്യൂ എഴുതിയാല്‍ ഗിഫ്റ്റ് കാര്‍ഡ് നല്‍കുന്നുവെന്ന് ജേണല്‍ വാര്‍ത്ത നല്‍കിയിരുന്നു. റവ്പവര്‍ 35 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡാണ് നല്‍കിയിരുന്നത് എന്നാണ് നിക്കോള്‍ ന്ഗ്യൂയെന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മികച്ച റിവ്യൂ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ തനിക്കും ലഭിച്ചെന്നാണ് ദി വേര്‍ജ് റിപ്പോര്‍ട്ടര്‍ സീന്‍ ഹോളിസ്റ്ററും പറഞ്ഞിരിക്കുന്നത്.
ഇങ്ങനെ ഉപയോക്താവിനെ പ്രേരിപ്പിച്ച് മികച്ച റിവ്യൂ എഴുതി വാങ്ങുന്ന രീതി 2016ല്‍ ആമസോണ്‍ നിരോധിച്ചതാണ്. എന്നാല്‍, വ്യാജ റിവ്യൂകള്‍ എഴുതി വാങ്ങുന്നവര്‍ അധിക വാറന്റി നല്‍കാമെന്നും, അതേസമയം, നിരോധിക്കപ്പെട്ടുവെന്നു പറയപ്പെടുന്ന കമ്പനികളുടെ സബ് ബ്രാന്‍ഡുകള്‍ ഇപ്പോഴും ആമസോണ്‍ വഴി ഇയര്‍ ബഡ്സ് അടക്കമുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇതും അവസാനിപ്പിച്ചേക്കും. ആമസോണിലെ ഏറ്റവും വലിയ ചൈനീസ് റീട്ടെയില്‍ വ്യാപാരി എന്നറിയപ്പെടുന്ന വൈകെഎസിന്റെ കീഴിലുള്ള 340 സ്റ്റോറുകള്‍ പൂട്ടിയെന്നും കമ്പനിയുടെ 20 ദശലക്ഷം ഡോളറിനുള്ള വസ്തുവകകള്‍ കണ്ടുകെട്ടിയെന്നും പറഞ്ഞിരുന്നു.
വ്യാജ റിവ്യൂകള്‍ വായിച്ച്, അവ ശരിയാണെന്നു ധരിച്ച് വാങ്ങുന്ന പ്രോഡക്ടുകള്‍ വിലയേറിയ ഉപകരണങ്ങളെ നശിപ്പിച്ചേക്കാം. പലപ്പോഴും ചൈനീസ് ഉല്‍പന്നങ്ങള്‍ പടിഞ്ഞാറന്‍ കമ്പനികള്‍ ഉണ്ടാക്കുന്ന ഉപകരണങ്ങളുടെ അനുകരണങ്ങളാണ്. എന്നാല്‍, അവയില്‍ വേണ്ട മികവുകള്‍ ഉള്‍ക്കൊള്ളിക്കണമെന്നുമില്ല.
Discussion about this post